കണ്ണൂര്‍: നഗരമധ്യത്തില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. മുപ്പത്തിമൂന്നര പവനും 60,000 രൂപയുമാണ് മോഷണംപോയത്. ടൗണ്‍ ഹൈസ്കൂളിനു സമീപത്തെ വാടകവീട്ടിലാണ് മോഷണം. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം സൂര്യ അപ്പാര്‍ട്ട്മെന്‍റില്‍ താമസക്കാരനായ പി.പി. മുഹമ്മദിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. മകളുടെ കല്യാണാവശ്യത്തിനായി വാടകക്കെടുത്തതായിരുന്നു വീട്. ജനുവരി 13നാണ് വിവാഹം. ഡിസംബര്‍ 26ന് ബംഗളൂരുവില്‍ പോയ മുഹമ്മദ് ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. മുന്‍വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിലും മേശവലിപ്പിലുമായി സൂക്ഷിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ടത് കണ്ടെത്തിയത്.
വീട് വാടകക്കെടുത്ത ശേഷം പെയിന്‍റിങ് ജോലി നടന്നുവരുകയായിരുന്നു. കുടകില്‍ വ്യാപാരിയായ മുഹമ്മദ് വിവാഹം ക്ഷണിക്കാനും മറ്റുമായാണ് ബംഗളൂരുവിലേക്ക് പോയത്. ഇതേതുടര്‍ന്ന് പെയിന്‍റിങ് ജോലി നിര്‍ത്തിവെച്ചിരുന്നു. കിടപ്പുമുറികളിലെ രണ്ട് അലമാരകളില്‍നിന്നും സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഡിവൈ.എസ്.പി പി. സുകുമാരന്‍െറ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയുമെത്തി സംഭവസ്ഥലം പരിശോധിച്ചു. മുഹമ്മദിന്‍െറ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍