റിറ്റ്സിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാന്‍ മാരുതി തീരുമാനിച്ചു. 1.2 ലിറ്ററിന്‍െറ കെ12 പെട്രോള്‍ എഞ്ചിനുള്ള നാല് സ്പീഡ് ഓട്ടോമാറ്റിക് റിറ്റ്സിന് 86 ബിഎച്ച്പി ശക്തിയുണ്ടാവും.
ഡിസയറിനെപ്പോലെ വിഎക്സ്ഐ എബിഎസ് മോഡലിലാണ് ഓട്ടോമാറ്റിക് റിറ്റ്സും ജനിച്ചത്. ഹുണ്ടായി ഐടെന്നിനെയും ഹോണ്ട ബ്രിയോയെയും ഓട്ടോമാറ്റിക്കാക്കിയതാണ് മാരുതിയുടെ പ്രചോദനം. 6.15 ലക്ഷമാണ് കാറിന്‍െറ ഏകദേശ വില.
അഞ്ച് സ്പീഡ് ഗിയര്‍ബോക്സുള്ള ബ്രിയോക്കും നാല് സ്പീഡില്‍ ഓടാന്‍ കഴിയുന്ന ഐ ടെന്നിനും ഏതാണ്ട് ഈ വിലതന്നെയാണുള്ളത്. റിറ്റ്സ് ഓട്ടോമാറ്റിക്കിന്‍െറ ബുക്കിംഗ് ഉടന്‍ തുടങ്ങുമെന്നാണ് മാരുതി പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍