കൊല്ലം: നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് കായംകുളം താപനിലയത്തിന് പടിഞ്ഞാറുവശത്ത് കടലില്‍ കുടുങ്ങി. റോജര്‍ എന്ന ബോട്ടാണ് എന്‍ജിന്‍ തകരാറിലായതിനെതുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. തൊഴിലാളികള്‍ അറിയിച്ചതിനെതുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെത്തി രാത്രി 7.50 ഓടെ ബോട്ടും ഏഴ് ജീവനക്കാരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍