തലയോലപ്പറമ്പ്: പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് സ്വദേശികളായ ഗീതാഞ്ജലിയില്‍ ദീപക് (21),പാറശേരില്‍ വിനീഷ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊതി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രത്രി ഒമ്പതിന് തലപ്പാറ ജങ്ഷനിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വന്ന ഓട്ടോയും തലയോലപ്പറമ്പില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍