12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

അങ്കണവാടി നിര്‍മാണം തടയാന്‍ ശ്രമമെന്ന് ആരോപണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ ഒന്നാം മൈല്‍ വളവുകയത്ത് അങ്കണവാടി നിര്‍മാണം തടയുന്നതിനായി പഞ്ചായത്തുവക സ്ഥലത്തെ മണ്ണ് നീക്കം ചെയ്തതായി ആരോപണം. അങ്കണവാടി നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തുനിന്നാണ് മണ്ണ് നീക്കം ചെയ്തത്. കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ചിറ്റാര്‍പുഴയില്‍ തടയണ നിര്‍മിക്കുന്നതിന്‍െറ മറവിലാണ് മണ്ണ് നീക്കിയത്. സംഭവം സംബന്ധിച്ച് സമീപവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയറായിട്ടില്ല.
പഞ്ചായത്ത് ഭരണസമിതിയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് അങ്കണവാടി നിര്‍മാണം മുടക്കാന്‍ ശ്രമം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും തമ്മിലാണ് വാക്പോര്. അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി കെട്ടിട ഉടമയുടെ ആവശ്യപ്രകാരം നിര്‍ത്തേണ്ടി വന്നു. ഇതോടെയാണ് വര്‍ഷങ്ങളായി പഞ്ചായത്തിന്‍െറ കൈവശമിരിക്കുന്ന 12 സെന്‍റ് ഭൂമിയില്‍ അങ്കണവാടി നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന് പഞ്ചായത്തുഭരണസമിതി രണ്ടുലക്ഷം രൂപയും ബ്ളോക് പഞ്ചായത്ത് മൂന്നുലക്ഷം രൂപയും വകയിരുത്തുകയും ചെയ്തു. അങ്കണവാടി നിര്‍മാണം തടയുന്നത് ലക്ഷ്യമിട്ട് മൂന്ന് പഞ്ചായത്തംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായാണ് മണ്ണെടുപ്പെന്നാണ് ആരോപണം. കപ്പപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് ജലം സംഭരിക്കുന്നതിനായി ഈ സ്ഥലത്ത് കിണര്‍ നിര്‍മിച്ചിരുന്നു. ഈ കിണറ്റില്‍ വെള്ളം സുഭിക്ഷമായി ലഭ്യമാക്കാന്‍ ചിറ്റാര്‍പുഴയില്‍ തടയണ നിര്‍മിക്കണമെന്ന ആവശ്യത്തിന്‍െറ മറവിലാണ് നിര്‍ദിഷ്ട അങ്കണവാടിക്കുള്ള ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത്. പഞ്ചായത്തിന്‍െറ കൈവശമുള്ള ഭൂമിയില്‍ അങ്കണവാടി നിര്‍മിച്ചാല്‍ തൊട്ടടുത്ത വസ്ത് ഉടമകള്‍ക്ക് അസൗകര്യമുണ്ടാകുമെന്ന പേരിലാണ് ഏതാനും മെംബര്‍മാരെ കൂട്ടുപിടിച്ച് മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് ആരോപണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com