12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: എസ്.ഡി.പി.ഐക്കാര്‍ പിടിയില്‍

ചാരുംമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ രണ്ട് എസ്.ഡി. പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒന്നാം പ്രതി താമരക്കുളം മേക്കുംമുറി സിദ്ദീഖ് മന്‍സിലില്‍ നിസാം (33), മൂന്നാംപ്രതി താമരക്കുളം മേക്കുംമുറി റഫീഖ് മന്‍സിലില്‍ റിയാസ് (22) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ഇരയായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മജീദ്, അഷ്റഫ്, ഹൈറൂണ്‍, നിഷാദ്, ഷെഫീഖ്, ഹുസൈന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്ക് താമരക്കുളം- ശാസ്താംകോട്ട റോഡില്‍ നാലുമുക്ക് ജങ്ഷന് സമീപമായിരുന്നു സംഭവം. ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരായ താമരക്കുളം മാവേലിവിളയില്‍ ഷുക്കൂര്‍ (28), പ്ളാവിളയില്‍ അന്‍ഷാദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷുക്കൂറിന്‍െറ തലക്കും കാലിനും വെട്ടേറ്റു. ബൈക്കില്‍ വരികയായിരുന്ന ഇവരെ എതിരെ ബൈക്കുകളിലെത്തിയ എട്ടംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്യുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ താമരക്കുളം പരിസരത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com