12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ശുദ്ധജലം ലഭ്യമാക്കാന്‍ പൊതുതാല്‍പര്യഹരജി; അധികൃതര്‍ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

മാവേലിക്കര: മാവേലിക്കരയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും തടസമില്ലാതെ വിതരണം നടത്താനും നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി മാവേലിക്കര താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിട്ടി ഫയലില്‍ സ്വീകരിച്ചു.
അതോറിറ്റിയുടെ മാവേലിക്കര അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, മാവേലിക്കര നഗരസഭാ സെക്രട്ടറി, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ എന്നിവര്‍ ജനുവരി 12 ന് കോടതി മുമ്പാകെ ഹാജരാകണമെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് മാവേലിക്കരയില്‍ പ്രക്ഷോഭങ്ങള്‍ നടന്നപ്പോഴെല്ലാം അധികാരികള്‍ ചര്‍ച്ചവെക്കും.
ലക്ഷങ്ങളുടെയും കോടികളുടേയും പ്രോജക്ടുകള്‍ ഓരോ സമരതീര്‍പ്പിലും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജി. സാമുവല്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com