ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊലീസുദ്യോഗസ്ഥരുമായി ജില്ലാ ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.ചില പ്രത്യേക സ്വഭാവത്തിലുള്ള കേസുകള്‍ കൂടിവരുന്നതായി മന്ത്രി പറഞ്ഞു.
പൊലീസിന്‍െറ അന്വേഷണത്തിലോ കുറ്റവാളികളെ വിട്ടയക്കുന്നതിലോ രാഷ്ട്രീയഇടപെടലുകള്‍ ഇല്ലെന്നും ജില്ലയിലെ ക്രമസമാധാനനില കൂടുതല്‍ ഭദ്രമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തതതായും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍