ആലപ്പുഴ: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് കേരള നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ഏകോപന സമിതി മണ്ണഞ്ചേരിയില്‍ ശനിയാഴ്ച പ്രതീകാത്മക ജയില്‍വാസം സംഘടിപ്പിക്കും.
മണ്ണഞ്ചേരി ജങ്ഷന് വടക്ക് തയാറാക്കുന്ന വേദിയില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് ജയില്‍വാസമെന്ന് ഏകോപന സമിതി ചെയര്‍മാന്‍ സി.സി. നിസാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതീകാത്മക ജയില്‍ നിര്‍മിച്ച് ജയില്‍ വസ്ത്രം ധരിച്ച് ജയില്‍ ഭക്ഷണം കഴിച്ച് പത്തുപേരാണ് സമരത്തില്‍ പങ്കെടുക്കുക. 10 മണിക്കൂര്‍ നീളുന്ന സമരത്തിനിടെ ഓപണ്‍ ഫോറം ഒപ്പുശേഖരണം ടേബിള്‍ ടോക്ക് ,പ്രമേയ അവതരണം, മനുഷ്യാവകാശ സമ്മേളനം എന്നിവയും നടത്തും. സമ്മേളനം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നൗഷാദ് കരിമറ്റം അധ്യക്ഷത വഹിക്കും. കെ.കെ. നൗഷാദ് ജയില്‍ ഭക്ഷണ വിതരണം നടത്തും. ടേബിള്‍ ടോക്കില്‍ വിവിധ മഹല്ലുകളുടെ ഖത്തീബുമാര്‍ പങ്കെടുക്കും. സുനീര്‍ രാജ അധ്യക്ഷത വഹിക്കും. സജീര്‍ അബൂബക്കര്‍ നിയന്ത്രിക്കും. ഉച്ചക്ക് രണ്ടിന് മുഴുവന്‍ ജമാഅത്ത് ഭാരവാഹികളും പങ്കെടുക്കുന്ന ഓപണ്‍ ഫോറത്തില്‍ സക്കീര്‍ ഹുസൈന്‍ പൊക്കത്തില്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് മനുഷ്യാവകാശ സമ്മേളനം അഡ്വ.എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.സെബാസ്റ്റ്യന്‍പോള്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഡോ.തോമസ് ഐസക്, പി.ടി.എ. റഹീം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഹക്കീം പാണാവള്ളി, വിഷ്വല്‍ സെര്‍ച്ച് മീഡിയ കോ ഓഡിനേറ്റര്‍ എം. ജിഷ കണ്ണൂര്‍, കമാല്‍ എം. മാക്കിയില്‍, എം.എം. നസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സക്കീര്‍ ഹുസൈന്‍, ബി. അന്‍സല്‍, കെ. മുജീബ്, കെ.കെ. നൗഷാദ്, ഉനൈസ് കുന്നപ്പള്ളി, അജ്മല്‍ ഷരീഫ് എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍