ന്യൂദല്‍ഹി: 2013ലെ ഓള്‍ ഇന്ത്യ എന്‍ജിനീയറിങ് പ്രവേശ പരീക്ഷാ രജിസ്ട്രേഷന്‍ റെക്കോഡിലെത്തിയതായി റിപ്പോര്‍ട്ട്. 14 ലക്ഷം കുട്ടികളാണ് ഇത്തവണ പ്രവേശ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 2.8 ലക്ഷം വര്‍ധനയാണ് ഇത്തവണ അപേക്ഷകരിലുണ്ടായത്. 2008 മുതല്‍ ഓരോ വര്‍ഷവും അപേക്ഷകരില്‍ വര്‍ധനയുണ്ടാകാറുണ്ടെങ്കിലും ഇത്രയധികം കുട്ടികള്‍ അപേക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നാണ് ഔദ്യാഗിക റിപ്പോര്‍ട്ട്. 2013 ഏപ്രിലിലായിരിക്കും പരീക്ഷ.
പ്രവേശ പരീക്ഷയില്‍ വരുത്തിയ പരിഷ്കാരങ്ങളാവാം അപേക്ഷകരുടെ വര്‍ധനക്ക് കാരണമെന്ന് സി.ബി.എസ്.ഇ ഔദ്യാഗിക വൃത്തങ്ങള്‍ വിലയിരുത്തി. പുതിയ പരിഷ്കാരമനുസരിച്ച് എന്‍.ഐ.ടി, ഐ.ഐ.ടി, ഡി.ടി.യു തുടങ്ങിയ സ്ഥാപനങ്ങളില്‍ മെറിറ്റ്ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ 40 ശതമാനം പ്ളസ്ടു(തത്തുല്യ കോഴ്സ്) മാര്‍ക്ക് വെയിറ്റേജ് ലഭിക്കും.
പ്രവേശ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കാണ് നേടേണ്ടത്. നേരത്തേ പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രമാണ് പരിഗണിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍