12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

മിടുക്കുകാട്ടാന്‍ ഫോണുമായി ലെനോവോ

മിടുക്കുകാട്ടാന്‍ ഫോണുമായി ലെനോവോ

ഐ.ബി.എമ്മിന്‍റ(ഇന്‍റര്‍നാഷനല്‍ ബിസിനസ് മെഷീന്‍))കമ്പ്യൂട്ടര്‍ വിപണി 2005ലാണ് ചൈനീസ് കമ്പനിയായ ലെനോവോ ഏറ്റെടുക്കുന്നത്. ചൈനക്ക് പുറത്തുള്ള രാജ്യങ്ങളിലും ചുവടുറപ്പിക്കാന്‍ ഇത് ലെനോവോയെ സഹായിച്ചു.

1980ലെ സാമ്പത്തിക പരിഷ്കാരങ്ങളെതുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ ലിയു ചുവാന്‍ഴിയെ കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യാനേല്‍പിച്ചു. ഒരു സംഘം എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ 1984ലാണ് ലെനോവോ സ്ഥാപിതമാകുന്നത്. ടി.വി ഇറക്കുമതിയില്‍ ശ്രദ്ധിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഐ.ബി.എമ്മിനുവേണ്ടി ചൈനീസ് അക്ഷരങ്ങളുള്ള സര്‍ക്യൂട്ട് ബോര്‍ഡുകള്‍ വികസിപ്പിക്കാന്‍ തുടങ്ങി. ഇത് വിജയിച്ചു. 1990ല്‍ ലിനോവോ സ്വന്തം ബ്രാന്‍ഡില്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാന്‍ തുടങ്ങി. ആദ്യം പേര് ലെജന്‍റ് എന്നായിരുന്നു. 2002ല്‍ ചൈനക്ക് പുറത്തും വിപണി കണ്ടത്തെുന്നതിന്‍റ ഭാഗമായി പേര് മാറ്റാന്‍ തീരുമാനിച്ചു. ലെജന്‍റ് എന്ന പേരില്‍ നിരവധി കമ്പനികളുണ്ടായിരുന്നു. 2003ല്‍ ലെനോവോ എന്ന പേര് സ്വീകരിച്ചു.
പഴ്സനല്‍ കമ്പ്യൂട്ടറില്‍ മാത്രം ശ്രദ്ധിക്കാന്‍ 2008ല്‍ ലെനോവോ തങ്ങളുടെ മൊബൈല്‍ ഫോണ്‍ വിഭാഗത്തെ വിറ്റു. പിന്നീട് 2009ല്‍ 200 ദശലക്ഷം ഡോളര്‍ നല്‍കി തിരികെ വാങ്ങി. ചൈനയില്‍ ഫോണിറക്കി 18 മാസത്തിനകം രണ്ടാംസ്ഥാനത്തത്തെി. സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളാണ് ലെനോവോ വില്‍ക്കുന്നത്. തിങ്ക്പാഡ് യഥാര്‍ഥത്തില്‍ ഐ.ബി.എമ്മിന്‍റ ഉല്‍പന്നമാണ്. 2005 വരെ ലെനോവോ ഇത് വിറ്റിരുന്നു. എ.ബി.എം 2003ല്‍ അവതരിപ്പിച്ച തിങ്ക്സെന്‍റര്‍ സീരീസും 2005 വരെയും ലെനോവോ വിറ്റു.

29 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററിയുമായി ലെനോവോ ഐഡിയാ ഫോണ്‍

അഞ്ച് ഫോണുകളുമായി വിപണിയിലിറങ്ങിയ ലെനോവോക്ക് രസംപിടിച്ചെന്ന് തോന്നുന്നു. 29 മണിക്കൂര്‍ സംസാരസമയമാണ് ഐഡിയാഫോണ്‍ പി 770 എന്ന സ്മാര്‍ട്ട്ഫോണില്‍ ലെനോവോ വാഗ്ദാനം ചെയ്യുന്നത്. 26 ദിവസമാണ് സ്റ്റാന്‍ഡ്ബൈ സമയം. 3500 എം.എ.എച്ച് ബാറ്ററിയാണ് ഇതിന് സഹായിക്കുന്നത്. 21 മണിക്കൂര്‍ ടോക്ക്ടൈം നല്‍കുന്ന 3300 എം.എ.എച്ച് ബാറ്ററിയുള്ള മോട്ടറോള ഡ്രോയിഡ് റേസര്‍ മാക്സ് എച്ച്.ഡിക്ക് വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ലെനോവോ. ഇതുവരെ ഡ്രോയിഡ് റേസര്‍ ആയിരുന്നു കൂടിയ സംസാരസമയമുള്ള ഫോണ്‍.
ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഒ.എസ്, രണ്ട് കോര്‍ 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, ഒരു ജി.ബി റാം, 4.5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ളേ, 960*540 റെസല്യൂഷന്‍ എല്‍.ഇ.ഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ കാമറ, വീഡിയോ കോളിങ്ങിന് മുന്നില്‍ വി.ജി.എ കാമറ, നാല് ജി.ബി ഇന്‍റണല്‍ സ്റ്റോറേജ് 32 ജി.ബി വരെയാക്കാം, ത്രീജി, വൈഫൈ, ജി.പി.എസ്, 161 ഗ്രാം ഭാരം, എട്ട് ജി.ബി എസ്.ഡി കാര്‍ഡ് സൗജന്യം എന്നിവ സവിശേഷതകള്‍. ഏകദേശം 15150 രൂപ (273 ഡോളര്‍) വിലയാണ് ചൈനയില്‍..
ലെനോവോ നേരത്തെയിറക്കിയ അഞ്ച് ഫോണുകളില്‍ മൂന്നെണ്ണവും ഇരട്ട സിമ്മിടാവുന്നതാണ്. എ 60 ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡിലും ബാക്കിയുള്ളവ 4.0 ഐസ്ക്രീം സാന്‍വിച്ചിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ലെനോവോ കെ 860
1.4 ജിഗാഹെര്‍ട്സ് എക്സൈനോസ് 4412 നാല് കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, അഞ്ച് ഇഞ്ച് ഐ.പി.എസ് ഡിസ്പ്ളേ, 1280*720 റെസല്യൂഷന്‍, പോറലേല്‍ക്കാത്ത കോണിങ് ഗൊറില്ല ഗ്ളാസ്, എട്ട് മെഗാപിക്സല്‍ ഓട്ടോ ഫോക്കസ് എല്‍.ഇ.ഡി ഫ്ളാഷുള്ള കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍ കാമറ, എട്ട് ജി.ബി ഇന്‍റണല്‍ മെമ്മറി എസ്.ഡി കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം, ത്രീജി, വൈഫൈ, എ.ജി.പി.എസ്, എഫ്.എം റേഡിയോ, മൈക്രോ യു.എസ്.ബി, 3.5 എം.എം ഓഡിയോ ജാക്ക്, 190 ഗ്രാം ഭാരം, കറുത്തനിറം മാത്രം ലഭ്യം, 2250 എം.എ.എച്ച് ബാറ്ററി 31 മണിക്കൂര്‍ ത്രീജി ടോക്ക്ടൈം നല്‍കും. 28,499 രൂപയാണ് വില.
ലെനോവോ എസ് 880
ഇത് ഡ്യുവല്‍ സിമ്മിനെ പിന്തുണക്കും. രണ്ട് സ്പീക്കറും രണ്ട് കാമറകളുമുണ്ട്. 1 ജിഗാഹെര്‍ട്സ് എം.ടി.കെ 6575 പ്രോസസര്‍, 512 എം.ബി റാം, അഞ്ച് ഇഞ്ച് 800*480 റെസല്യൂഷന്‍ ഡിസ്പ്ളേ, നാല് ജി.ബി ഇന്‍റണല്‍ മെമ്മറി എസ്.ഡി കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം, അഞ്ച് മെഗാപിക്സല്‍ ഓട്ടോഫോക്കസ് പിന്‍ കാമറ, 0.3 എം.പി മുന്‍ കാമറ, ത്രീജി, വൈഫൈ, എ.ജി.പി.എസ്, എഫ്.എം റേഡിയോ, മൈക്രോ യു.എസ്.ബി, 3.5 എം.എം ഓഡിയോ ജാക്ക്, 196 ഗ്രാം ഭാരം, 2250 എം.എ.എച്ച് ബാറ്ററി 17 മണിക്കൂര്‍ ത്രീജി ടോക്ക്ടൈം നല്‍കും. കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭ്യം. 18,999 രൂപയാണ് വില.
ലെനോവോ എസ് 560
ഇതും ഡ്യുവല്‍ സിമ്മാണ്. രണ്ട് സ്പീക്കറും രണ്ട് കാമറകളുമുണ്ട്. 1 ജിഗാഹെര്‍ട്സ് എം.ടി.കെ 6577 രണ്ട് കോര്‍ പ്രോസസര്‍, 512 എം.ബി റാം, നാല് ഇഞ്ച് 800*480 റെസല്യൂഷന്‍ ഡിസ്പ്ളേ, നാല് ജി.ബി ഇന്‍റണല്‍ മെമ്മറി എസ്.ഡി കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം, അഞ്ച് മെഗാപിക്സല്‍ ഓട്ടോഫോക്കസ് പിന്‍ കാമറ, 0.3 എം.പി മുന്‍ കാമറ, ത്രീജി, വൈ ഫൈ, എ.ജി.പി.എസ്, എഫ്.എം റേഡിയോ, മൈക്രോ യു.എസ്.ബി, 3.5 എം.എം ഓഡിയോ ജാക്ക്, 155 ഗ്രാം ഭാരം, 2000 എം.എ.എച്ച് ബാറ്ററി എട്ട് മണിക്കൂര്‍ ത്രീജി ടോക്ക്ടൈം നല്‍കും. കടൂംനീല നിറത്തില്‍ ലഭ്യം. 14,499 രൂപയാണ് വില.
ലെനോവോ പി 700 ഐ
1 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, 512 എം.ബി റാം, നാല് ഇഞ്ച് 800*480 റെസല്യൂഷന്‍ ഡിസ്പ്ളേ, നാല് ജി.ബി ഇന്‍റണല്‍ മെമ്മറി എസ്.ഡി കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം, അഞ്ച് മെഗാപിക്സല്‍ ഓട്ടോഫോക്കസ് പിന്‍ കാമറ, വി.ജി.എ മുന്‍ കാമറ, ത്രീജി, വൈ ഫൈ, എ.ജി.പിഎസ്, എഫ്.എം റേഡിയോ, മൈക്രോ യു.എസ്.ബി, 3.5 എം.എം ഓഡിയോ ജാക്ക്, 162 ഗ്രാം ഭാരം, 2500 എം.എ.എച്ച് ബാറ്ററി 22 മണിക്കൂര്‍ ത്രീജി ടോക്ക്ടൈം നല്‍കും. വെള്ള, കടുംനീല നിറങ്ങളില്‍ ലഭ്യം. 12,499 രൂപയാണ് വില.
ലെനോവോ എ 60
ഇത് കുറഞ്ഞ വിലയുള്ള ഡ്യുവല്‍ സിം ഫോണാണ്. 1 ജിഗാഹെര്‍ട്സ് 6575 പ്രോസസര്‍, 256 എം.ബി റാം, 3.5 ഇഞ്ച് 480*320 റെസല്യൂഷന്‍ ഡിസ്പ്ളേ, 512 എം.ബി ഇന്‍റണല്‍ മെമ്മറി എസ്.ഡി കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം, രണ്ട് മെഗാപിക്സല്‍ ഓട്ടോഫോക്കസ് പിന്‍ കാമറ, വി.ജി.എ മുന്‍ കാമറ, ത്രീജി, വൈ ഫൈ, എ.ജി.പിഎസ്, എഫ്.എം റേഡിയോ, മൈക്രോ യു.എസ്.ബി, 3.5 എം.എം ഓഡിയോ ജാക്ക്, 135 ഗ്രാം ഭാരം, കറുത്തനിറം മാത്രം, 1500 എം.എ.എച്ച് ബാറ്ററി അഞ്ച് മണിക്കൂര്‍ ത്രീജി ടോക്ക്ടൈം നല്‍കും. 6,499 രൂപയാണ് വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus