ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായിക ഫൊണ്ടെല്ല ബാസ് (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഫൊണ്ടെല്ല ബാസിന്െറ അന്ത്യം ജന്മനാടായ മിസൗറിയിലെ സെന്റ് ലൂസിയിലായിരുന്നു.
1965ല്‍ ഫൊണ്ടെല്ലയുടെ 'റെസ്ക്യു മീ' എന്ന ഗാനം ആര് ആന്‍ഡി ബി ചാര്‍ട്ടില്‍ ഒന്നാമതെത്തിയത് അവരെ പ്രശസ്തയാക്കി. ബോബി മക്ളറുമൊത്ത് ആലപിച്ച 'ഡോണ്ട് മെസ്സ് അപ് എ ഗുഡ് തിങ്' യു വില്‍ മിസ് മീ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്.
ആറാം വയസില്‍ പാടിത്തുടങ്ങിയ ഫൊണ്ടെല്ലയുടെ അമ്മയും സഹോദരനും സംഗീതരംഗത്തുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍