|
ഇന്ത്യയെ പാകിസ്താന്‍ ക്ഷണിക്കുന്നു
![]() കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താന്‍ സന്ദര്‍ശിച്ചേക്കും. അയല്‍രാജ്യവുമായി ക്രിക്കറ്റ് ബന്ധം പുന$സ്ഥാപിച്ചതിനു പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ഇരു ടീമും തമ്മിലുള്ള പരമ്പര അടുത്ത വര്‍ഷം ആഗസ്റ്റില്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി പി.സി.ബി തലവന്‍ സകാ അശ്റഫ് ഉടന്‍ യാത്രതിരിക്കും.ജൂലൈയില്‍ തീരുമാനിച്ച വെസ്റ്റിന്‍ഡീസ് പര്യടനം രണ്ടു ഘട്ടമായി നടത്തരുതെന്ന് പാകിസ്താന്‍ കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇതേമാസം ശ്രീലങ്ക, ഇന്ത്യ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന് ആതിഥ്യം വഹിക്കാനാണ് കരീബിയന്‍ ബോര്‍ഡ് പാക് പര്യടനം വിഭജിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ജൂലൈയില്‍ തന്നെ തങ്ങളുടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാലേ ഇന്ത്യയെ ആഗസ്റ്റില്‍ പാകിസ്താനിലേക്ക് ക്ഷണിക്കാന്‍ കഴിയൂ എന്നതാണ് പി.സി.ബി നിലപാട്.2008ലെ മുംബൈ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. 2006നുശേഷം ഇന്ത്യന്‍ സംഘം അയല്‍രാജ്യം സന്ദര്‍ശിച്ചിട്ടില്ല. 2009ല്‍ ശ്രീലങ്കന്‍ ടീം ആക്രമിക്കപ്പെട്ടതിനുശേഷം പാകിസ്താനില്‍ പ്രധാന രാഷ്ട്രങ്ങളുടെ മത്സരങ്ങളും നടന്നില്ല.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍