Thu, 12/27/2012 - 00:07 ( 21 weeks 2 daysago)
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ചെല്‍സിക്കും ജയം
(+)(-) Font Size
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ചെല്‍സിക്കും ജയം

ലണ്ടന്‍: ബോക്സിങ് ഡേ ആവേശം കളത്തിലും തെളിയിച്ച് ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡ് ഇഞ്ച്വറി ടൈമില്‍ പിറന്ന ഗോളിലൂടെ ന്യൂ കാസ്ല്‍ യുനൈറ്റഡിനെ 4-3ന് കെട്ടുകെട്ടിച്ചപ്പോള്‍ ചെല്‍സി നൗറിച്ചിനെതിരെ ഒരു ഗോള്‍ ജയത്തോടെ നിര്‍ണായക പോയന്‍റുമായി മുന്നോട്ട്. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അട്ടിമറി തോല്‍വി വഴങ്ങി. സണ്ടര്‍ലന്‍ഡാണ് 1-0ത്തിന് സിറ്റിയെ അട്ടിമറിച്ചത്.
ന്യൂകാസ്ലിനെതിരെ ജോണി ഇവാന്‍സ് സമ്മാനിച്ച സെല്‍ഫ് ഗോള്‍ ആഘാതത്തില്‍നിന്ന് തിരിച്ചെത്തിയ യുനൈറ്റഡിനുവേണ്ടി ജോണി ഇവാന്‍സ് (25), പാട്രിക് എവ്റ (58), റോബിന്‍ വാന്‍പേഴ്സി (71), ചിചാരിറ്റോ (90) എന്നിവരാണ് ഗോള്‍ നേടിയത്. നാലാം മിനിറ്റില്‍ ജെയിംസ് പെര്‍കിന്‍െറ ഗോളിലൂടെ ന്യൂകാസ്ലായിരുന്നു ആദ്യം മുന്നേറ്റം നടത്തിയതെങ്കിലും അവസാന ജയം യുനൈറ്റഡിനൊപ്പമായി.
യുവാന്‍ മാടയാണ് ചെല്‍സിയുടെ വിജയ ഗോള്‍ സ്കോര്‍ ചെയ്തത്. ഇതോടെ, 19 കളിയില്‍ യുനൈറ്റഡ് 46 പോയന്‍റുമായി ലീഡ് വര്‍ധിപ്പിച്ചു. സിറ്റിക്ക് 39 പോയന്‍റാണുള്ളത്. ചെല്‍സി 18 കളിയില്‍ 35 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. 53ാം മിനിറ്റില്‍ ആഡം ജോണ്‍സനാണ് സിറ്റിയെ അട്ടിമറിച്ച് ഗോള്‍ നേടിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus