Thu, 12/27/2012 - 00:03 ( 21 weeks 1 dayago)
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ
(+)(-) Font Size

ദോഹ: തോല്‍വിയറിയാതെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ഫൈനലില്‍.  പാരമ്പര്യ വൈരികളായ പകിസ്താനെ  റൗണ്ട് റോബിനില്‍ 2-1ന് കീഴടക്കിയതിന്‍െറ ആവേശത്തിലാണ് ഇന്ത്യ ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു ഇന്ത്യപാകിസ്താനെ കീഴടക്കി തകര്‍പ്പന്‍ ജയത്തോടെ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്.
ആഴ്ച മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് 28 വര്‍ഷത്തിനുശേഷം ഒരു മെഡല്‍ സ്വപ്നമെന്ന സാധ്യത നിഷേധിച്ച പാകിസ്താനുമേല്‍ കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ചാമ്പ്യന്മാര്‍ക്കിത്. റൗണ്ട് മത്സരത്തില്‍ രൂപീന്ദര്‍ സിങ്ങിന്‍െറ പെനാല്‍ട്ടി ഗോളും (36ാം മിനിറ്റ്), ചെഗ്ളസേനയുടെ ഫീല്‍ഡ് ഗോളുമാണ് (51) ഇന്ത്യക്ക് വിജയമൊരുക്കിയത്.
57ാംമിനിറ്റില്‍ മുഹമ്മദ് വഖസ് പാകിസ്താനുവേണ്ടി വലകുലുക്കിയെങ്കിലും ഇന്ത്യന്‍ വിജയക്കുതിപ്പിന് തടസ്സം നില്‍ക്കാനായില്ല. ആദ്യ മത്സരത്തില്‍ ചൈനയെയും (4-0), പിന്നാലെ ജപ്പാനെയും (3-1), ഒമാനെയും (11-0) തോല്‍പിച്ചാണ് ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയത്തോടെ ഫൈനലില്‍ കടന്നത്.
ഗ്രൂപില്‍ നാലു കളിയില്‍ നാല് ജയവുമായി 12 പോയന്‍േറാടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന്‍ ഓരോ തോല്‍വിയും സമനിലയും വഴങ്ങി. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ചൈന  ഒമാനെ 6-1ന് തോല്‍പിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus