രവിശങ്കര്‍ എന്ന വിശ്വഗുരു

രവിശങ്കര്‍ എന്ന വിശ്വഗുരു

അതിവിശാലമായ ഈ ലോകത്ത് എവിടെയൊക്കെയാണ് പ്രതിഭ പെയ്യുക. ആര്‍ക്കും പ്രവചിക്കാനാവാത്ത അല്‍ഭുതാവഹമായ ഒരു കാര്യം. ഇത്രയും അനിര്‍വചനീയമായ സൃഷ്ടിവൈഭവം ഒരു മനുഷ്യയുക്തിക്കും കണ്ടത്തൊനാവുന്നതല്ല. അവിടെയാണ് എല്ലാവരും സംഗീതം ദൈവമാണെന്ന് വിശ്വസിക്കുന്നത്; പ്രത്യേകിച്ചും ഇന്‍ഡ്യക്കാര്‍. സംഗീതത്തെ അടുത്തറിയുമ്പോള്‍ അങ്ങനെ വിശ്വസിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല എന്നതാണ് സത്യം. ലോകത്തിന്‍െറ ഏതെങ്കിലുമൊക്കെ കോണില്‍ കഴിയുന്ന ഏതാനും വ്യക്തികളില്‍ മാത്രം അറിയാതെ തേന്‍തുള്ളിയായ് വീഴുന്ന സംഗീതവരപ്രസാദം. അതുള്ളവര്‍ കുരുന്നിലേ അവരുടെ പ്രതിഭ തെളിയിക്കും. അതിനുള്ള എല്ലാ വഴികളും അവരുടെ മുന്നില്‍ തുറക്കപ്പെടും. എത്ര പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും അവര്‍ ഉയര്‍ന്നുവരും; അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുമായി.
ലോകത്തിന്‍െറ ഏതോ കോണുകളില്‍ പിറന്ന രണ്ടുപേര്‍ കണ്ടുമുട്ടുക, അവരുടെ സംഗീതം ഒന്നാവുക. പിന്നെയത് ലോകത്തെ പുതിയൊരു സംഗീതമാവുക. അങ്ങനെയൊരപൂര്‍വതയായിരുന്നു ഇന്‍ഡ്യയിലെ എക്കാലത്തെയും വലിയ സംഗീതജ്ഞരിലൊരാളായ പണ്ഡിറ്റ് രവിശങ്കറും ലേകസംഗീതത്തിലെ ഇതിഹാസമായ യെഹൂദി മെനൂഹിനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്.
ജൂത-റഷ്യന്‍ ദമ്പതികള്‍ക്ക് അമേരിക്കയില്‍ പിറന്ന യെഹൂദി കുട്ടിക്കാലത്തേ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച വയലിനിലെ മഹാപ്രതിഭയാണ്. ചെറുപ്പത്തിലേ വയലിനുമായി ലോകമെങ്ങും സഞ്ചരിച്ചു അദ്ദേഹം. ഇന്‍ഡ്യയും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഇന്‍ഡ്യയുടെ സംഗീതവും ആത്മീയതയും ഭക്തിയുമൊക്കെ ഏതൊരു പാശ്ചാത്യനെയും പോലെ അദ്ദേഹത്തെയും ആകര്‍ഷിച്ചു.
യെഹൂദിയുടെ കണ്ടത്തെലായിരുന്നു യഥാര്‍ഥത്തില്‍ ലോകസംഗീതത്തില്‍ പണ്ഡിറ്റ് രവിശങ്കര്‍. രവിശങ്കറിന്‍്റെ നന്നേ ചെറുപ്പത്തില്‍ വിഖ്യാത നര്‍ത്തകനായിരുന്ന ജ്യേഷ്ടന്‍ ഉദയ്ശങ്കറിന്‍െറ നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രവിശങ്കര്‍ സിത്താറിസ്റ്റായി അറിയപ്പെട്ട ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. മഹത്തായ സംഗീതസപര്യയോടൊപ്പം വിഖ്യാതമായ ഹൃദയബന്ധവും അവര്‍ തമ്മിലുണ്ടായി. ഇന്‍ഡ്യന്‍ സംഗീതത്തിന്‍െറ മഹനീയത അങ്ങനെയാണ് മെനൂഹിന്‍ മനസിലാക്കിയത്.
ചെറുപ്പത്തിലേ വിശ്വപൗരനായി വളര്‍ന്ന രവിശങ്കര്‍ പാശ്ചാത്യ സംഗീതത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം ഇന്‍ഡ്യന്‍ സംഗീതം കാര്യമായി പഠിച്ചതെന്നും പറയാം.
വാരാണസിയില്‍ ബംഗാളി ബാരിസ്റ്ററായ ശ്യാം ശങ്കര്‍ ചൗധരിയുടെയുംഹേമാംഗനിയുടെയും മകനായി പിറന്ന രവിശങ്കര്‍ കുട്ടികാലം മുതലേ അച്ഛനോടൊപ്പം ലണ്ടനിലായിരുന്നു താമസം.
കുട്ടിക്കാലത്തേ സംഗീതത്തിലും നൃത്തത്തിലും പ്രതിഭ തെളിയിച്ച രവിശങ്കര്‍ യൂറോപ്പിലെങ്ങും നൃത്തസംഘത്തോടൊപ്പം യാത്ര ചെയ്തു. അങ്ങനെ പാശ്ചാത്യ നാടും സംഗീതസംസ്കാരവുമൊക്കെ അദ്ദേഹം മനസിലാക്കി. എന്നാല്‍ മനസുകൊണ്ടെന്നും അദ്ദേഹം ഇന്‍ഡ്യക്കാരനായിരുന്നു. എത്രയോ രാജ്യങ്ങളില്‍ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്ത അദ്ദേഹം എന്നും സസ്യാഹാരിയായിരുന്നു. മദ്യപിച്ചിട്ടില്ല. ഒരു പാശ്ചാത്യ ജീവിത ശൈലിയും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ പാശ്ചാത്യ സംഗീതത്തിലെ ക്ളാസിക്കല്‍ സങ്കേതം മാത്രം അദ്ദേഹം പുതിയ കണ്ടത്തെലുകള്‍ക്കായി വിനിയോഗിച്ചു.
‘വെസ്റ്റ്മീറ്സ് ഈസ്റ്’ എന്നതായിരുന്നു യെഹൂദി മെനൂഹിനുമായി ചേര്‍ന്ന് അദ്ദേഹം ആദ്യം ചെയ്യുന്ന ആല്‍ബം. പേരുപോലെ തന്നെ ഭാരതീയ സംഗീതത്തെ വിദേശികള്‍ക്ക് മനസിലാക്കിക്കൊടുക്കാനുളള വിലയ ഉപാധി കൂടിയായിരുന്നു ആ ആല്‍ബം.
‘ബീറ്റില്‍സ്’ പോപ്പ് ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായിരുന്ന ജോര്‍ജ്ഹാരിസണുമണായുള്ള സംഗീത അടുപ്പവും രവിശങ്കറിനെ പാശ്ചാത്യ സംഗീതാരാധകരുടെയിടയില്‍ കൂടുതല്‍ പോപ്പുലറാക്കി. സിത്താര്‍ എന്ന മാന്ത്രിക സംഗീതോപകരണത്തില്‍ ആകൃഷ്ടനായി ഹാരിസണ്‍ അതു പഠിക്കാനായി ഇന്‍ഡ്യയിലത്തെി. അങ്ങനെ പണ്ഡിറ്റ്ജിയുടെ ശിഷ്യനായി. ആ സൗഹൃദവും സംഗീതസമ്മേളനങ്ങളും വര്‍ഷങ്ങള്‍ നീണ്ടു. ബീറ്റില്‍സിന്‍്റെ പൊതുപരിപാടികളില്‍ രവിശങ്കര്‍ സജീവ സാന്നിധ്യമായി. അമേരിക്കന്‍ ജാസ് സാക്സഫോണിസ്റ്റായ ജോണ്‍ കോള്‍ട്രേന്‍, ജാസ് ട്രംപെറ്റര്‍ ഡോണ്‍ എലിസ് എന്നിവരെയും രവിശങ്കര്‍ സിത്താര്‍ പഠിപ്പ ിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus