സ്വരലയ പുരസ്കാരം സൗന്ദര്‍രാജന്

സ്വരലയ പുരസ്കാരം സൗന്ദര്‍രാജന്
സൗന്ദര്‍രാജന്‍, ജയചന്ദ്രന്‍

തിരുവനന്തപുരം: ചലച്ചിത്ര സംഗീതരംഗത്തെ സമഗ്രസംഭാവനക്കുള്ള 2012ലെ സ്വരലയ- കൈരളി യേശുദാസ് പുരസ്കാരം ഗായകന്‍ ടി.എന്‍. സൗന്ദര്‍രാജന്. ജനപ്രീയ സംഗീത പുരസ്കാരത്തിന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പനചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. എം.എ. ബേബി ചെയര്‍മാനും ഡോ. കെ. ഓമനക്കുട്ടി, ഡോ. ശ്രീലേഖ, പ്രഭാവര്‍മ, ജി. രാജ്മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. തിരുവനന്തപുരത്ത് ജനുവരിയില്‍ സംഘടിപ്പിക്കുന്ന ഗന്ധര്‍വസന്ധ്യയില്‍ ഡോ. കെ.ജെ. യേശുദാസ് പുരസ്കാരം സമ്മാനിക്കുമെന്ന് കൈരളി ടി.വി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍. അജയനും സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി. രാജ്മോഹനും ജനറല്‍ സെക്രട്ടറി ഇ.എം. നജീബും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചലച്ചിത്ര സംഗീതരംഗത്ത് തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ച 90കാരനായ സൗന്ദര്‍രാജന്‍ ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലാണ്. 11000 ചലച്ചിത്രഗാനങ്ങള്‍, 2500 ഭക്തിഗാനങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍േറതായുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങള്‍ സോമകുമാര്‍, രാജീവ്, തോമസ് ഫിലിപ് എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus