12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

തൈറോഡ് കാന്‍സര്‍ വ്യാപകമാകുന്നു

കുട്ടികളില്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍

തിരുവനന്തപുരം: ആരോഗ്യമേഖലക്ക് പുതിയ വെല്ലുവിളിയായി ‘തൈറോയിഡ് കാന്‍സര്‍’ വ്യാപിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ ഒതുങ്ങിനിന്ന രോഗം ഇപ്പോള്‍ കുട്ടികളിലും വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍.
60-70 വയസ്സുള്ള സ്ത്രീകളിലാണ് രോഗം നേരത്തെ കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് 15-34 വയസ്സ് പ്രായമുള്ളവരിലും 10 വയസിന് താഴെയുള്ള കുട്ടികളിലും വ്യാപകമാവുകയാണ്. റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി ) ചികിത്സക്കെത്തുന്ന 100 തൈറോയിഡ് രോഗികളില്‍ 10 പേരും 10വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്നാണ് കണ്ടെത്തല്‍. ആറ് വര്‍ഷത്തിനിടെ ആര്‍.സി.സിയില്‍ ചികിത്സക്കെത്തിയ തൈറോയിഡ് കാന്‍സര്‍ രോഗികളില്‍ കൂടുതലും 10വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തൈറോയിഡ് കാന്‍സര്‍ വര്‍ധിക്കുന്നതായാണ് കണക്ക്. ആര്‍.സി.സിയില്‍ ചികിത്സക്കെത്തിയ സ്ത്രീകളില്‍ 37.8 ശതമാനം സ്ത്രീകളിലും തൈറോയിഡ് കാന്‍സറെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1982ന് ശേഷം 198 ശതമാനം വര്‍ധനയാണ് തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ആര്‍.സി.സിയിലെ കാന്‍സര്‍ റജിസ്ട്രിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ശസ്ത്രക്രിയ മാത്രം ശാശ്വതപരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തൈറോയിഡ് കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണെന്ന് ആര്‍.സി.സിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പി.ജി. ബാലഗോപാല്‍ പറഞ്ഞു. രോഗിയുടെ സംസാരശേഷിയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള തൈറോയിഡ് കാന്‍സറിന്‍െറ ശസ്ത്രക്രിയ അതിസങ്കീര്‍ണമാണ്. വിരലിലെണ്ണാവുന്ന രോഗികള്‍ക്ക് മാത്രമേ അത്തരം ബുദ്ധിമുട്ടുകള്‍ ശസ്ത്രക്രിയക്ക് ശേഷം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വിഷയം പഠനവിധേയമാക്കാനുള്ള തീരുമാനത്തിലാണ് ആര്‍.സി.സി അധികൃതര്‍. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും ഡോ. ബാലഗോപാല്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com