ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജനുവരിയില്‍ എല്ലാ മോഡല്‍ കാറുകളുടെയും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 20,000 രൂപ വരെ വര്‍ധനയുണ്ടായേക്കും. രൂപയുടെ മൂല്യത്തിലെ വ്യതിയാനമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് മാരുതി സുസുകി ഇന്ത്യ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ മായങ്ക് പരീക് അറിയിച്ചു.
മാരുതി 800 മുതല്‍ ഇറക്കുമതി ചെയ്യുന്ന കിസാഷി വരെയുള്ള വിവിധ മോഡലുകള്‍ക്ക് 2.09 ലക്ഷം മുതല്‍ 17.52 ലക്ഷം രൂപ വരെയാണ് നിലവില്‍ മാരുതി കാറുകളുടെ വില. മനേസറിലെ നിര്‍മാണശാലയിലെ പ്രക്ഷോഭവും വില്‍പനയിലുണ്ടായ ഇടിവും രൂപയുടെ ചാഞ്ചാട്ടവും ഈ സാമ്പത്തികവര്‍ഷത്തിന്‍െറ രണ്ടാം പാദത്തില്‍ മാരുതിയുടെ ലാഭത്തില്‍ 5.41 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍