13 പൊതുവെ ചീത്ത നമ്പറായാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ 2013നെ ശരിക്കും പേടിക്കണം. സുസുക്കി ഇക്കാര്യത്തില്‍ അല്‍പം മുന്‍കൂട്ടി ചിന്തിച്ചിട്ടുണ്ട്. അതായത്, മാരുതിയുടെ കുടുംബത്തില്‍ ചൊവ്വാ ദോഷമുള്ള ഏക കുമാരിയാണ് എ സ്റ്റാര്‍ അഥവാ ആള്‍ട്ടോ സ്റ്റാര്‍. ചെയ്യാത്ത കുറ്റത്തിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടിവള്‍. മുതലയുടെ കണ്ണുപോലുള്ള ഹെഡ്ലൈറ്റ് മുതല്‍ തീരെ സ്ഥല സൗകര്യമില്ലാത്ത പിന്‍സീറ്റ് വരെ കുറ്റപത്രത്തില്‍ ഇടം നേടി.
ഭംഗിയുടെ കാര്യമെടുത്താല്‍ ഉത്തരാധുനിക ചിത്രം പോലെയാണ് ചിലപ്പോള്‍ ഉണ്ട് ചിലപ്പോള്‍ ഇല്ല. ഏതായാലും എ സ്റ്റാറിനെ ഒന്നു പരിഷ്ക്കരിക്കാനാണ് മാരുതി തീരുമാനിച്ചിരിക്കുന്നത്. പതിമൂന്നിന്‍െറ പണി കിട്ടിത്തുടങ്ങും മുമ്പ് പുതിയ കക്ഷിയെത്തും. നിലവിലുള്ള മോഡലിനെക്കാള്‍ അല്‍പം കൂടി ഇരുത്തം വന്ന രൂപമാണ്. ഹെഡ്ലൈറ്റ് കുറച്ചുകൂടി ഭംഗിയായി. പുതിയ ഗ്രില്ല് വന്നു. മുന്‍പിന്‍ ഗ്രില്ലുകള്‍ മനോഹരമായി.
പുറംമോടി മാത്രമേയുള്ളോ എന്നുചോദിച്ചാല്‍ കുഴയും. കാരണം അകത്ത് പുതിയ അപ്ഹോള്‍സ്റ്ററി മാത്രമെ കാണാനുള്ളൂ. പിന്നെയുള്ള ഗുണം കെ10ന്‍െറ എഞ്ചിന്‍ വന്നുവെന്നതാണ്. ഒരു ലിറ്ററിന്‍െറ ഈ പെട്രോള്‍ എഞ്ചിന്‍ 66 ബിഎച്ച്പി കരുത്തുമ ഒമ്പത് കിലോഗ്രാം ടോര്‍ക്കും നല്‍കും. 3.7 മുതല്‍ 4.5 ലക്ഷം വരെയായിരിക്കും വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍