പിടിച്ചാല്‍ കിട്ടില്ലെന്ന സംശയത്തെതുടര്‍ന്ന് 11,500 സി. ബി. ആര്‍. 250 ആര്‍ ബൈക്കുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്.എം.എസ്.ഐ.) തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും 2012 സെപ്റ്റംബറിനുമിടയ്ക്ക് വിറ്റ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ബൈക്കുകളാണ് പരിശോധിക്കുന്നത്.
ബൈക്കിന്‍െറ മുന്‍ ചക്രങ്ങളിലെ ബ്രേക്കുകളുടെ കാര്യക്ഷമതയിലാണ് സംശയം ഉണ്ടായിരിക്കുന്നത്. വാഹനത്തിന്റെവാറന്‍്റിയുടെ അവസ്ഥ എന്തായാലും ബ്രേക്കിലെ പോരായ്മകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കും. ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് തകരാറുണ്ടോയെന്നറിയാനുള്ള സംവിധാനം ഹോണ്ടയുടെ വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമീപത്തെ ഡീലര്‍ഷിപ്പില്‍ മുന്‍കൂട്ടി അറിയിച്ചിട്ടു ചെന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി തകരാര്‍ പരിഹരിക്കും. 1.48 ലക്ഷം രൂപയാണ് ഈ മോഡലിന്റെഇപ്പോഴത്തെ വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍