സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
text_fieldsപയ്യോളി: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവ് മുങ്ങിമരിച്ചു. കോടിക്കൽ അറഫാ പള്ളിക്ക് സമീപം കണ്ണഞ്ചേരികുനി ഖാദറിന്റെയും ആസിയയുടെയും മകനായ അഫ്ക൪(23) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് അസ്കറും മൂന്നു സഹൃത്തുക്കളും തിക്കോടി കല്ലകത്ത് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയത്. കടൽ ക്ഷോഭത്തെ തുട൪ന്നുണ്ടായ ശക്തമായ തിരയിൽപെട്ടതോടെ സുഹൃത്തുക്കളിൽ രണ്ടുപേ൪ നീന്തി രക്ഷപ്പെട്ടു. കടപ്പുറത്തുണ്ടായിരുന്ന ചില൪ ചേ൪ന്ന് ഒഴുക്കിൽപെട്ട മറ്റൊരാളെ രക്ഷപ്പെടുത്തി. എന്നാൽ അസ്കറിനെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. ഇയാൾക്കു വേണ്ടി നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തെരച്ചിൽ നി൪ത്തിയെങ്കിലും തിക്കോടിക്ക് സമീപം മൃതദേഹം അടിയുകയായിരുന്നു.
സലാം, ഷാഫി, അക്ബ൪, റിയാസ്,ഷഹീറ എന്നിവ൪ സഹോദരങ്ങളാണ്. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.