|
അമ്പെയ്ത്ത് ലോകകപ്പ്; ദീപികക്ക് വെള്ളി
![]() ടോക്യോ: ഒളിമ്പിക്സിലെ മെഡല്‍ നഷ്ടങ്ങള്‍ക്ക് കണക്കു തീര്‍ത്ത് ഇന്ത്യയുടെ ദീപിക കുമാരിക്ക് അമ്പെയ്ത്തില്‍ വെള്ളിത്തിളക്കം. ജപ്പാനിലെ ടോക്യോ ഹിബിയ പാര്‍ക്കില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഒളിമ്പിക്സ് ഡബ്ള്‍ സ്വര്‍ണമെഡല്‍ ജേതാവ് ദക്ഷിണ കൊറിയയുടെ ബൊബെയ് കിയുമായി ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരടിച്ച് കീഴടങ്ങിയാണ് ദീപിക വെള്ളി മെഡല്‍ കൊണ്ട് തൃപ്തിയടഞ്ഞത്. മുന്‍ ലോക ഒന്നാം നമ്പറുകാരിയായ ദീപിക ഒളിമ്പിക്സില്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായതിനു പിന്നാലെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍