12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കൊടിമരം മാറ്റുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കം

പൂന്തുറ: കൊടിമരം മാറ്റുന്നതിനെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വാഗ്വാദം. പൂന്തുറ എസ്.എം ലോക്കില്‍ ആറ്റരികത്ത് റോഡിന് വശത്തായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റുന്നതിനെച്ചൊല്ലിയാണ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായത്.
കൗണ്‍സിലറുടെ നേതൃത്വത്തില്‍ റോഡിന്‍െറ നിര്‍മാണം ഏകദേശം പൂര്‍ത്തിയായപ്പോള്‍ റോഡ്വശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചു. ഇതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ വാര്‍ഡ് കൗണ്‍സിലര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇരുവശത്തും ഫ്ളക്സ് സ്ഥാപിച്ചു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ മന്ത്രി ശിവകുമാറിന്‍െറ ഫ്ളക്സും സ്ഥാപിച്ചു.എന്നാല്‍ കൊടിമരം സ്ഥാപിച്ച സ്ഥലത്ത് പൂച്ചട്ടികള്‍ സ്ഥാപിക്കാനുള്ളതെന്നും കൊടിമരം എടുത്തുമാറ്റണമെന്നും കാണിച്ച് പൂന്തുറ പൊലീസിന് നഗരസഭ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ പൊലീസ് എത്തി കൊടിമരം മാറ്റാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സംഭവമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ഇവര്‍ തമ്മില്‍ വാക്ക്തകര്‍ക്കം ഉണ്ടായി.
തുടര്‍ന്ന് ശംഖുംമുഖം എ.സി കെ.എസ്. വിമലിന്‍െറ നേതൃത്വത്തില്‍ ഇരുവിഭാഗം നേതാക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കൊടിമരം മാറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും ഇവര്‍ വഴങ്ങിയില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com