പത്തനംതിട്ട: ആര്‍.ടി ഓഫിസിലെ ജനലഴി തകര്‍ത്ത് അകത്തുകടന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി. പത്തനംതിട്ട കാരികുളം വല്ലേലി വീട്ടില്‍ എസ്.ബിജേഷാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി 12.45 നാണ് സംഭവം. സ്റ്റേഡിയം ജങ്ഷന് സമീപമുള്ള പാറയില്‍ ബില്‍ഡിങ്ങിന്‍െറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫിസിന്‍െറ പിന്‍ഭാഗത്തെ വെന്‍റിലേഷന്‍ തകര്‍ത്താണ് അകത്ത് കടന്നത്. ശബ്ദം കേട്ടുണര്‍ന്ന തൊട്ടടുത്ത കടയിലെയും വര്‍ക്ക്ഷോപ്പിലെയും ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും യുവാവ് അകത്ത് കടന്നിരുന്നു. തുടര്‍ന്ന് ഓഫിസിന്‍െറ വാതില്‍ തുറന്ന് പിടികൂടുകയായിരുന്നു. തലയില്‍ തുണി ചുറ്റി കൈയില്‍ ഗ്ളൗസും കാലില്‍ സോക്സും ധരിച്ച നിലയിലായിരുന്നു. ആയുധങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായും പറയുന്നു. സഹോദരന്‍െറ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണ് ഓഫിസില്‍ കടന്നതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് അന്വേഷണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍