ആലപ്പുഴ: ദേശീയപാതയിലെ മരണക്കുഴികള്‍ക്ക് മന്ത്രിമാരുടെ പേര്. ഓരോ കുഴിയിലും മന്ത്രിമാരുടെ മുഖചിത്രം പതിച്ച ബോര്‍ഡ് സ്ഥാപിച്ച് നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതുമയാര്‍ന്ന പ്രതിഷേധ സമരം നടത്തിയത്.
ആലപ്പുഴ മുതല്‍ കായംകുളം വരെയുള്ള ദേശീയപാതയിലെ കുഴികള്‍ അടച്ച് ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ആലപ്പുഴ ഗെസ്റ്റ് ഹൗസിന് മുന്നിലെ കുഴിക്ക് സമരക്കാര്‍ ഇട്ടപേര് ചാണ്ടിക്കുഴിയെന്നാണ്. അവിടെ മുഖ്യമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ചു. മറ്റ് കുഴികള്‍ക്ക് ഓരോ മന്ത്രിമാരുടെയും പേരുകളും. എന്‍.സി.പി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വൈ.സി ജില്ലാ പ്രസിഡന്‍റ് പി.എ. സമദ് അധ്യക്ഷത വഹിച്ചു. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരി, എന്‍.വൈ.സി സംസ്ഥാന പ്രസിഡന്‍റ് സുഭാഷ് പുഞ്ചക്കോട്ടില്‍, ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍