പള്ളുരുത്തി: തീരദേശ മേഖലയായ ചെല്ലാനം പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ തിങ്കളാഴ്ച പണിമുടക്കുന്നു.
കണ്ണമാലി പള്ളിക്ക് തെക്ക്വശം മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള പ്രധാന റോഡ് കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. ലക്ഷങ്ങള്‍ ചെലവഴിച്ച് പുനര്‍നിര്‍മിച്ച റോഡ് നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്ന് തകര്‍ന്നിരുന്നു. അഴിമതി ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്വന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നു.
റോഡിന്‍െറ ശോച്യാവസ്ഥ കാരണം പൊടിശല്യം രൂക്ഷമാണ്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 10ന് ബസ് ജീവനക്കാര്‍ പഞ്ചായത്തോഫിസിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍