എരുമപ്പെട്ടി: തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളജിന് സമീപത്തെ കടയില്‍ നിന്നും വന്‍ പാന്‍മസാല ശേഖരം പിടികൂടി. കടയുടമയെയും പാന്‍മസാല എത്തിക്കുന്ന ഏജന്‍റിനെയും, പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ വേലൂര്‍ കുറുമാല്‍ പള്ളിപ്പാട്ട് വീട്ടില്‍ ബാബു (39), ഏജന്‍റ് പാത്രമംഗലം കൊമ്പന്‍വീട്ടില്‍ റോബി (47) എന്നിവരാണ് പിടിയിലായത്. നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളായ 491 പാക്കറ്റ് ഹാന്‍സ്, 360 പാക്കറ്റ് ബോംബെ എന്നിവ കടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കോളജ് വിദ്യാര്‍ഥികള്‍ക്ക് രഹസ്യമായി വില്‍പന നടത്തുവാന്‍ ശേഖരിച്ച് വെച്ചിരുന്നതാണ് പുകയില ഉല്‍പന്നങ്ങള്‍.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഏഴിന് എരുമപ്പെട്ടി എസ്.ഐ കെ.എം. വാസുദേവന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ പാന്‍മസാല ശേഖരം കണ്ടെത്തിയത്. കടയുടമയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഏജന്‍റ് പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍