തൃത്താല: കോടനാട് തിരുത്തി വളവ് കുരുതിക്കളമാവുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തില്‍ 12കാരി മരിച്ചതാണ് അവസാനത്തേത്. കൂറ്റനാട് മുതല്‍ തൃത്താല വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ദുരന്തപാത. കൊടുംവളവായതിനാല്‍ എതിര്‍ദിശകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനാവില്ല.
അമിത വേഗത അപകടങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ അര ഡസനിലേറെ മനുഷ്യകുരുതികളാണ് ഇവിടെ അരങ്ങേറിയത്. കൂടുതല്‍ അപകടങ്ങളും രാത്രിയിലാണ്. വളവ് നിവര്‍ത്തുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഹമ്പ് സ്ഥാപിക്കുക, വണ്‍വേ സമ്പ്രദായം നടപ്പാക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍