ചിറ്റൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍ വര്‍ഷങ്ങളോളം ജപിക്കാനിരുന്ന പാറ കാടുകയറി. ചിറ്റൂര്‍ തെക്കേഗ്രാമത്തിലെ മഠത്തിന് സമീപം ശോകനാശിനി പുഴയോരത്തെ ജപപ്പാറയാണ് മരങ്ങളും ചെടികളും നിറഞ്ഞ് കാടുപിടിച്ച നിലയിലായത്.
25 വര്‍ഷത്തോളം എഴുത്തച്ഛന്‍ തുഞ്ചന്‍ മഠത്തില്‍ ജീവിച്ചിരുന്നു. ദിവസേന സൂര്യ നമസ്കാരത്തിനും ധ്യാനത്തിനും ജപപ്പാറയിലാണ് എത്തിയിരുന്നത്. എഴുത്തച്ഛന്‍െറ മഠം നിലവില്‍ എന്‍.എസ്.എസിന്‍െറ കൈവശമാണ്. ഇത് സംരക്ഷിക്കാന്‍ നടപടിയില്ലെന്ന് സമീപവാസികള്‍ പറയുന്നു. എല്ലാ വര്‍ഷവും വിദ്യാരംഭം നാളില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തുമ്പോള്‍ വൃത്തിയാക്കുന്നത് മാത്രമാണ് സംരക്ഷണം. കഴിഞ്ഞവര്‍ഷം മഠം സന്ദര്‍ശിച്ച പി.കെ. ബിജു എം.പി സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. ദിവസേന ഇവിടെ പൂജാവിധികള്‍ നടത്താറുണ്ട്.
ശോകനാശിനിയുടെ തീരത്തെ ചരിത്രപ്രധാന്യമുള്ള തുഞ്ചന്‍ പാറ സംരക്ഷിക്കാന്‍ തയാറാവാത്തതില്‍ ഭാഷാസ്നേഹികള്‍ക്ക് പ്രതിഷേധമുണ്ട്. ചിറ്റൂര്‍-തത്തമംഗലം നഗരസഭയും എം.എല്‍.എയും ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ഭാഷാ സ്നേഹികളും സാംസ്കാരിക പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍