താമരശ്ശേരി: പുതുപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സബ്ജില്ലാ ഗെയിംസിനിടെ കായികാധ്യാപകനെ ആക്രമിച്ചതിന് ക്ഷമാപണവുമായി വിദ്യാര്‍ഥി സ്കൂള്‍ ഹെഡ്മിസ്ട്രസ്, താമരശ്ശേരി ഡി.ഇ.ഒ, കോഴിക്കോട് ഡി.ഡി.ഇ, താമരശ്ശേരി എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നിവര്‍ക്ക് കത്ത് നല്‍കി.
കത്തില്‍ പറയുന്നതിങ്ങനെ,17ന് സ്കൂളില്‍ ഗെയിംസ് നടക്കുന്നതിനിടയില്‍ പരപ്പന്‍പൊയില്‍ നുസ്റത്ത് ഹൈസ്കൂളിലെയും കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്കൂളിലെയും കുട്ടികളുമായി തല്ലുണ്ടാക്കിയിരുന്നു.
പി.ഇ.ടി ടി.എം. അബ്ദുറഹ്മാന്‍ ഇടപെടുകയും ഓടിച്ചുവിടുകയുമായിരുന്നു. ഇതുകണ്ട് നിന്ന മറ്റ് കുട്ടികള്‍ കളിയാക്കിയപ്പോള്‍ സാറിനെ കുത്താന്‍ കോമ്പസ് എടുത്തുകൊണ്ടുവന്നു. പിടിവലിക്കിടയില്‍ ഞങ്ങള്‍ രണ്ടുപേരും നിലത്തുവീഴുകയും അതിനിടയില്‍ സാറിനെ അടിക്കുകയുമാണുണ്ടായതെന്നാണ് സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ഥി ക്ഷമാപണ അപേക്ഷയില്‍ പറയുന്നത്. എം.എസ്.എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തന്നെ മെഡിക്കല്‍ കോളജിലാക്കുകയായിരുന്നു.
സംഭവത്തില്‍ കടുത്ത മന$പ്രയാസമുണ്ടെന്നും കത്തില്‍ പറയുന്നു. ചെയ്തത് മാപ്പാക്കിത്തന്ന് തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്.
അതേസമയം, വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കും വന്‍തുക നല്‍കി കേസ് പിന്‍വലിപ്പിക്കുകയാണ് ചെയ്തതെന്ന് എം.എസ്.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍