കല്‍പറ്റ: ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍പ്പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം.
നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വോട്ടര്‍പ്പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് ബൂത്തുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുതിയ വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും.
2013 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലുള്ളവര്‍ക്ക് ബൂത്ത് മാറ്റുന്നതിനും ചേര്‍ത്ത പേരുകളില്‍ ആക്ഷേപം ഉന്നയിക്കുന്നതിനും അവസരം ലഭിക്കും.
ഫോട്ടോ പതിച്ച കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിന് എല്ലാ താലൂക്ക്-വില്ലേജ്-പഞ്ചായത്ത് ഓഫിസുകളിലും പ്രസിദ്ധപ്പെടുത്തും.
വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, ഡെസിഗ്നേറ്റഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കുന്ന ഫോറത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ അപേക്ഷ നല്‍കാം.
www.ceo.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാം. എല്ലാ പോളിങ് ബൂത്തുകളിലും ഒക്ടോബര്‍ ഏഴ്, 14, 21 തീയതികളില്‍ പ്രത്യേക കാമ്പയിന്‍ നടത്തി അപേക്ഷ സ്വീകരിക്കും.
എല്ലാ പോളിങ് സ്റ്റേഷന്‍ പരിധിയിലും വോട്ടര്‍മാരെ സഹായിക്കുന്നതിന് ബൂത്തുതല ഓഫിസര്‍മാരുണ്ട്. അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്ക് ബൂത്ത് ലെവല്‍ ഏജന്‍റിനെ ഒക്ടോബര്‍ ഒന്നിന്് മുമ്പ് നിയോഗിക്കാം.
75 വയസ്സിന് മുകളിലുള്ള അപേക്ഷകര്‍ താമസിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിചാരണ നടത്തും. വോട്ടര്‍പ്പട്ടിക പുതുക്കല്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്‍റ് അംഗം, നിയമസഭാ സാമാജികര്‍, അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം സെപ്റ്റംബര്‍ 24ന് വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍