തരുവണ: 11 കെ.വി ലൈന്‍ അപകട ഭീഷണിയുമായി താഴ്ന്നുകിടക്കുമ്പോള്‍ നാട്ടുകാരുടെ ഭീതി വര്‍ധിക്കുന്നു. പഴയ തേക്ക് പോസ്റ്റുകള്‍ മാറ്റി കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങളായിട്ടും ലൈന്‍ മാറ്റിയിട്ടില്ല.
പുലിക്കാട് ഇറക്കം, ആറുവാള്‍ വയല്‍, പുതുശ്ശേരിക്കടവ് വയല്‍ എന്നിവിടങ്ങളില്‍ താഴ്ന്നുകിടക്കുന്ന ലൈനുകള്‍ കാണാം. റോഡരികിലും മറ്റുമായി കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചുവെന്നല്ലാതെ പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. കാലപ്പഴക്കമുള്ള പോസ്റ്റുകളിലാണ് 11 കെ.വി ലൈനുള്ളത്. ഏതു സമയവും നിലംപൊത്തി അപകടം സംഭവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍