ഗള്‍ഫില്‍ ഏറ്റവും കുറവ് വിവാഹമോചനം ഒമാനിലെന്ന് പഠനം

മസ്കത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് വിവാഹമോചനവും അനുബന്ധ പ്രശ്നങ്ങളും നിലനില്‍ക്കുന്നത് ഒമാനിലാണെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് കുവൈത്തിലാണ്. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഒമാനി സ്റ്റഡീസ് സെന്‍റര്‍ മേധാവി ഡോ. അഹൂദ് ബിന്‍ത് സഈദ് ആല്‍ബലൂഷി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിവാഹനമോചനം എന്നത് രണ്ട് വ്യക്തികള്‍ക്കിടയിലാണ് സംഭവിക്കുന്നത് എങ്കിലും അതിന് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില പ്രശ്നങ്ങള്‍ക്ക് വിവാഹനമോചനം പരിഹാരമാണെങ്കിലും അവ കുടുംബാംഗങ്ങള്‍ക്കിടയിലും സമൂഹത്തിലുമുണ്ടാക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. വിവാഹ മോചനത്തിന്‍െറ ദൂഷ്യഫലങ്ങള്‍ പലതും ഉള്‍കൊള്ളാന്‍ ഒമാനി ജനതക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡോ. അഹൂദ് വ്യക്തമാക്കുന്നു. അനുവദിച്ചതില്‍ ഏറ്റവും വെറുക്കപ്പെട്ടത് എന്ന നിലയിലാണ് ഇസ്ലാമിക നിയമം വിവാഹമോചനത്തെ വിശേഷിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ 2007 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വിവാഹമോചനത്തിന്‍െറ തോത് വര്‍ധിച്ചിരുന്നു. നൂറ് വിവാഹം നടക്കുമ്പോള്‍ അതില്‍ 37.13 എണ്ണം വിവാഹമോചനത്തില്‍ കലാശിക്കുന്ന കുവൈത്താണ് മോചന നിരക്കില്‍ മുന്നില്‍. 34.76 വിവാഹവും പരാജയപ്പെടുന്ന ഖത്തറാണ് ഈ രംഗത്ത് രണ്ടാംസ്ഥാനത്ത്. യു.എ.ഇ.യില്‍ നൂറ് വിവാഹങ്ങളില്‍ 25.62 ബന്ധങ്ങള്‍ വേര്‍പിരിയുന്നു. ബഹ്റൈയില്‍ ഇതിന്‍െറ തോത് 24.05 ആണ്. സൗദിയില്‍ ഇത് 20 ശതമാനം വരും. അതേസമയം ഒമാനില്‍ 2010 ലെ കണക്കുപ്രകാരം നൂറ് വിവാഹങ്ങളില്‍ 1.99 മാത്രമാണ് വിവാഹമോചനത്തിലെത്തുന്നത്. 2003ല്‍ ഇത് 2.2 ആയിരുന്നു.
സുല്‍ത്താനേറ്റിന്‍െറ മുഴുവന്‍ മേഖലകളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യ വ്യക്തമായത്. ഇതിനായി യൂനിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്രവകുപ്പിന്‍െറ സഹകരണം തേടിയിരുന്നു. ഓരോ ഗവര്‍ണറേറ്റിലെയും വിലായത്തുകളില്‍ ഇതിനായി പഠനം നടത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus