മെക്സികോ സിറ്റി: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ എംബസിയില്‍ നിന്നും സ്വീഡനിലേക്ക് മാറ്റാന്‍ നീക്കം. ഇതിനായി എക്വഡോര്‍ ബ്രീട്ടീഷ് അധികൃതരോട് അനുവാദം ആവശ്യപ്പെട്ടേക്കും. എക്വഡോര്‍ വിദേശകാര്യമന്ത്രി റികാര്‍ഡോ പാറ്റിനോ ആണ് ഇക്കാര്യം അറിയിച്ചത്. അസാന്‍ജിന് കേസ് നടത്താന്‍ സഹായകമാകുമെന്നതിനാലാണ് അദ്ദേഹത്തെ സ്വീഡനിലെ എക്വഡോര്‍ എംബസിയിലേക്ക് മാറ്റാന്‍ തയ്യാറാകുന്നതെന്നും പാറ്റിനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വീഡനിലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ അസാന്‍ജ് ജാമ്യം നേടിയ ശേഷം എക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു. സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് രക്ഷ നേടാനായിരുന്നു ഈ നീക്കം.
ആഗസ്ത് 15ന് അസാഞ്ചിന് രാഷ്ട്രീയാഭയം നല്‍കി. എന്നാല്‍ എംബസിയില്‍ നിന്നും പുറത്തിറങ്ങിയാലുടന്‍ അസാന്‍ജിനെ അറസ്റ്റുചെയ്യുമെന്ന് ബ്രീട്ടീഷ് പോലീസ് പ്രഖ്യാപിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍