ബംഗളൂരു: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-10ന്റെ വിക്ഷേപണം സെപ്റ്റംബര്‍ 29ന് നടക്കും. ഉപഗ്രഹത്തെയും ലോഞ്ച്പാഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് 22ന് നടക്കേണ്ട വിക്ഷേപണം മാറ്റിവെച്ചത്. ഉപഗ്രഹ വാഹിനിയായ ആരിയന്‍ 5ല്‍ പൊടികടന്നുകൂടിയതായും കണ്ടെത്തിയിരുന്നു. തെക്കേ അമേരിക്കന്‍ അറ്റ്ലാന്റിക് തീരത്തെ ഫ്രഞ്ചുഗയാനയിലെ കോറോയിലെ വിക്ഷേപണത്തറയില്‍നിന്നും 29ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.48ന് ഉപഗ്രഹം പറന്നുയരുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.
യൂറോപ്യന്‍ ബഹിരാകാശ സ്ഥാപനമായ ആരിയന്‍ സ്പേസാണ് 3400 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 10 വിക്ഷേപിക്കുന്നത്. ഇത്രയും ഭാരമുള്ള ഉപഗ്രഹം വഹിക്കാന്‍ നിലവിലെ വാഹിനികളായ പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി എന്നിവക്ക് ശേഷിയില്ലാത്തതിനാലാണ് വിക്ഷേപണത്തിന് ഫ്രഞ്ച് ഗയാനയിലെ കോറോ തെരഞ്ഞെടുത്തത്.
ലക്സംബര്‍ഗ് ആസ്ഥാനമായ എസ്.ഇ.എസിനുവേണ്ടി യൂറോപ്യന്‍ എയ്റോനോട്ടിക് ഡിഫന്‍സ് ആന്‍ഡ് സ്പേസ് കമ്പനിയുടെ ഭാഗമായ ആസ്ട്രിയം ഡിവിഷന്‍ നിര്‍മിച്ച എ.എസ്.ടി.ആര്‍.എ 2എഫു മായാണ് (ആസ്ട്ര) ജിസാറ്റ് 10 പറന്നുയരുക. 750 കോടി ചെലവില്‍ വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന് 15 വര്‍ഷമാണ് ആയുസ്സ്. 30 ട്രാന്‍സ്പോണ്ടറുകള്‍, 12 കെ.യു ബാന്‍ഡ് ട്രാന്‍സ്പോണ്ടറുകള്‍ എന്നിവക്കൊപ്പം 'ഗഗന്‍' എന്ന പേലോഡുമായാണ് ഈ ഉപഗ്രഹം കുതിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍