പൃഥിയുടെ ബോളിവുഡ് അരങ്ങേറ്റം നവരാത്രിക്ക്

പൃഥിയുടെ ബോളിവുഡ് അരങ്ങേറ്റം നവരാത്രിക്ക്

പൃഥിരാജിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം അയ്യ ഒകേ്ടാബര്‍ അവസാനം തിയേറ്ററുകളിലെത്തും. അനുരാഗ് കശ്യപ് നിര്‍മിക്കുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ നായകനായാണ് പൃഥ്വിയെത്തുന്നത്. പൃഥിരാജിനു പുറമേ മറാത്തി സംവിധായകന്‍ സച്ചന്‍ കുന്ദാല്‍ക്കറിന്റെ കൂടി ആദ്യബോളിവുഡ് ചിത്രമാണ് അയ്യ. ദേശീയ അവാര്‍ഡ് ജേതാവാണ് കുന്ദാല്‍ക്കര്‍. ചിത്രം സെപ്തംബര്‍ അവസാനം പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീടിത് നവരാത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞദിവസം മുംബൈയില്‍ നടന്നിരുന്നു. ബോളിവുഡില്‍ ഇതിനോടകം തന്നെ ട്രെന്‍ഡായി മാറിയിരിക്കുന്ന രീതി പിന്തുടര്‍ന്ന് കഥാപാത്രങ്ങളുടെ വേഷത്തിലാണ് റാണിയും പൃഥ്വിയും ചടങ്ങിനെത്തിയത്. ചിത്രത്തിലെ വിവാദമായ 'ഡ്രീമം വേക്കപ്പം' എന്ന് തുടങ്ങുന്ന ഗാനം പാടിയാണ് പൃഥ്വി ആരാധകരോട് സംസാരിച്ച് തുടങ്ങിയത്. തന്റെ കരിയറിലെ അപൂര്‍വ നേട്ടങ്ങളിലൊന്നാണ് അയ്യയിലെ നായകവേഷമെന്ന് പൃഥ്വി പറഞ്ഞു. ചിത്രത്തിലെ നായിക റാണിയുടെ കടുത്ത ആരാധകനാണ് താനെന്നും പൃഥ്വി വെളിപ്പെടുത്തി. ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിവരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം സിനിമിയിലുണ്ടെന്ന് റാണി പറഞ്ഞു. ചിത്രത്തിലെ ഗാനത്തിന് ഇരുവരും ചേര്‍ന്ന് ചുവട് വെക്കുകയും ചെയ്തു.

തമിഴ് യുവാവിനെ പ്രണയിക്കുന്ന മറാത്തി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് ചിത്രകാരന്‍ സൂര്യയുടെ റോളില്‍ പൃഥ്വിയും മീനാക്ഷിയായി റാണിയും എത്തുന്നു.

അതേസമയം അയ്യയുടെ റിലീസിനു മുമ്പ് തന്നെ പൃഥിരാജ് അടുത്ത ഹിന്ദി ചിത്രത്തിനുള്ള ഒരുക്കത്തിലാണെന്നാണ് റിപോര്‍ട്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus