12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ഓഫിസ് പൂട്ടി മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് ശിപാര്‍ശ

മൂന്നാര്‍: കലക്ടര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഓഫിസ് പൂട്ടി മുങ്ങിയ വില്ലേജോഫിസര്‍ ഉള്‍പ്പെടെ മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ.
കൊട്ടാക്കാമ്പൂര്‍ വില്ലേജോഫിസര്‍ രാധാകൃഷ്ണന്‍, താലൂക്കോഫിസ് ജീവനക്കാരായ സത്യഗിരി, അനീഷ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
കഴിഞ്ഞ 19 ന് കൊട്ടാക്കാമ്പൂര്‍ വില്ലേജോഫിസ് പരിശോധനക്ക് കലക്ടര്‍ എത്തിയപ്പോള്‍ വില്ലേജോഫിസ് തുറന്നിരുന്നില്ല.
ഉച്ചകഴിഞ്ഞ് ഓഫിസര്‍ മദ്യപിച്ചെത്തിയാണ് ഓഫിസ് തുറന്നത്. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
കൂടാതെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ അനധികൃതമായി താമസിച്ചിരുന്നവര്‍ നിരന്തരം മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതായി അയല്‍വാസികള്‍ പരാതിയും നല്‍കി. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ. വിജയനെ സബ് കലക്ടര്‍ വെങ്കിടേശ്വരപതി അന്വേഷണ ചുമതല ഏല്‍പ്പിച്ചു. പരാതി ശരിയാണെന്ന് തെളിഞ്ഞതോടെ ഇവരെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒഴിപ്പിക്കുകയും ഇവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുകയുമായിരുന്നു. ശനിയാഴ്ച മൂന്നുപേര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com