ചെറുതോണി: മണിയാറംകുടി കാരിയാനിക്കല്‍ അജ്മീഷിന്‍െറ ഭാര്യ അല്‍ഫിയയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ ഇരുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതുവരെ പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 18ന് ഉച്ചക്ക് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ചെന്ന യുവാവ് യുവതിയെ ആക്രമിച്ച് ഒന്നര പവന്‍െറ മാല കവരുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയതിനെത്തുടര്‍ന്ന് അവശ നിലയിലായ യുവതിയെ അയല്‍ക്കാരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു. അന്നുതന്നെ കഞ്ഞിക്കുഴിയില്‍ രാത്രി രണ്ടുവീട്ടില്‍ മോഷണവും ഏഴ് വീട്ടില്‍ മോഷണ ശ്രമവും നടന്നിരുന്നു. രണ്ട് മോഷണവും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. കഞ്ഞിക്കുഴിയില്‍ നടന്ന മോഷണത്തില്‍ വീട്ടമ്മയുടെ നാലര പവന്‍െറ മാല കവര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍