‘ഒ’യില്‍ തീരുന്ന പേരുകള്‍കൊണ്ട് വിജയം കൊയ്യുന്ന മഹീന്ദ്ര സൈലോയുടെ കുഞ്ഞിനെ കൊണ്ടുവരുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ കണ്ടില്ല. ഇതിനിടെ സൈലോയുടെ പുതിയ പതിപ്പ് വരികയും ചെയ്തു. പക്ഷേ ചില പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ട് ആ കൂര്‍ത്ത മുഖത്ത് ചിരിവരുത്തുക മാത്രമാണ് ചെയ്തത്. ഒടുവില്‍ കാത്തിരുപ്പിന് അറുതിയായി. സൈലോയുടെ കുഞ്ഞന്‍ എന്ന് കരുതപ്പെടുന്ന വിദ്വാന്‍ പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷിച്ചപോലെ ‘ഓ’-യില്‍ തീരുന്ന പേരുതന്നെ ക്വാണ്ടോ. ഇനി ഓട്ടത്തില്‍ പെട്ടന്ന് ഓയില്‍ തീരുന്നുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതി. സ്കോര്‍പിയോയുടെ എംഹോക്ക് എന്‍ജിന്റെനവീകരിച്ച പതിപ്പായ എം.സി.ആര്‍ 100 ആണ് ഇതിലുള്ളത്. 1493 സി.സി ഡീസല്‍ എന്‍ജിന്‍ 98.6 ബി.എച്ച്.പി കരുത്തും 24.4 കെ.ജി.എം ടോര്‍ക്കും നല്‍കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. കൂടുതല്‍ കരുത്തുള്ള എന്‍ജിനും ഫോര്‍വീല്‍ ഡ്രൈവുമുള്ള ക്വാണ്ടോ വൈകാതെയെത്തും. കാറിന്റെസൗന്ദര്യവും ജീപ്പിന്‍െറ കരുത്തുമാണ് ഏഴു സീറ്റുള്ള ക്വാണ്ടോക്ക്. അലോയ് വീലുകള്‍, പവര്‍ വിന്‍ഡോസ്, ഡീസല്‍ ഡ്രൈവര്‍ അസിസ്റ്റ് സംവിധാനം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍സീറ്റ്, ബോഡി കളറുള്ള ബമ്പറുകള്‍, ഇലക്ട്രിക് വിങ് മിററുകള്‍, ഓഡിയോ സിസ്റ്റം, റിയര്‍ ഡീഫോഗര്‍, എ.ബി.എസ്, ഡ്രൈവര്‍- പാസഞ്ചര്‍ എയര്‍ബാഗുകള്‍, ഫോഗ് ലാമ്പുകള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സകല സൗകര്യങ്ങളും ഉയര്‍ന്ന വേരിയന്‍്റായ സി എട്ടില്‍ ലഭിക്കും. അലോയ് വീലുകള്‍, പാര്‍ക്കിങ് സെന്‍സര്‍, എയര്‍ബാഗുകള്‍ എന്നിവ ഒഴികെയുള്ള സൗകര്യങ്ങള്‍ സി ആറിലുണ്ട്. സി രണ്ടാണ് ഏറ്റവും വിലകുറഞ്ഞ ക്വാണ്ടോ. ഇതിനിടയില്‍ സി നാലുകിടപ്പുണ്ട്. 5.82 ലക്ഷം മുതല്‍ 7.36 ലക്ഷം വരെയാണ് വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍