12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കള്ളനോട്ടുകേസ് പ്രതികളെന്ന് ആരോപിച്ച് വിധവയെയും മകനെയും പീഡിപ്പിച്ചതില്‍ പ്രതിഷേധം

കോന്നി: കള്ളനോട്ടുകേസിലെ പ്രതിയായി ചിത്രീകരിച്ച് പൊലീസും കടക്കാരും വിധവയെയും മകനെയും മാനസികമായി പീഡിപ്പിച്ചതില്‍ പ്രതിഷേധം. കോന്നി കാളഞ്ചിറ വിജയ ഭവനത്തില്‍ വിജയലക്ഷ്മി (46), മകന്‍ അഭിലാഷ് (20) എന്നിവരാണ് മാനസിക പീഡനത്തിന് ഇരയായത്. കഴിഞ്ഞ 12 ന് വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 12 വരെ പൊലീസ് സ്റ്റേഷനിലും വീട്ടിലും ചോദ്യംചെയ്യലും അന്വേഷണവും നടന്നു. അവസാനം കള്ളനോട്ട് അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ മാതാവിനെയും മകനെയും വീട്ടിലേക്ക് അയച്ചു.ചെയ്യാത്ത കുറ്റത്തിന് മാനസികമായി പീഡിപ്പിച്ചതിന്‍െറ ദു$ഖത്തിലാണ് കുടുംബം.
കള്ളനോട്ട് പരിശോധിക്കാന്‍ സംവിധാനമില്ലാതെ ഒറ്റനോട്ടത്തില്‍ വ്യാജനോട്ട് എന്ന് മുദ്രകുത്തിയ കടയുടമകളും പൊലീസും കുറ്റക്കാരാണ്. ഇവര്‍ക്ക് ശിക്ഷ ലഭിക്കാനും മാതാവിനും മകനും നീതിയും നഷ്ടപരിഹാരവും നല്‍കാന്‍ തയാറാകണമെന്ന് വിജില്‍ ഇന്ത്യ മൂവ്മെന്‍റ് നേതാവ് സലില്‍ വയലത്തല പറഞ്ഞു. വക്കീല്‍ മുഖേന മാനനഷ്ടത്തിന് മാതാവും മകനും കേസ് ഫയല്‍ ചെയ്തു. ഡി.ജി.പിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com