മുണ്ടക്കയം: ആക്രിക്കടയുടെ ഗോഡൗണിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഗവ. ആശുപത്രി കവലക്ക് സമീപത്തെ ആക്രിക്കടയിലെ ഗോഡൗണിനാണ് തീപിടിച്ചത്.
പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തി തീയണക്കുകയായിരുന്നു.കാരണം വ്യക്തമല്ല. നാട്ടുകാര്‍ എത്തി തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ പടര്‍ന്നില്ല.കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും നാട്ടുകാര്‍ തീയണച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍