ഗുരുവായൂര്‍: കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറിയും വീക്ഷണം ഗുരുവായൂര്‍ ലേഖകനുമായ പി.കെ.രാജേഷ് ബാബുവിന്‍െറ കാരക്കാടുള്ള വീടിന് നേരെ കല്ലേറ്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടിമറഞ്ഞു.
തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരിയ ശേഷമായിരുന്നു സാമൂഹികവിരുദ്ധരുടെ വിളയാട്ടം. രാജേഷ് ബാബു പൊലീസില്‍ പരാതി നല്‍കി. സി.ഐ കെ.ജി.സുരേഷ്, എസ്.ഐ എ.സി.നന്ദകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, ഡി.സി.സി ട്രഷറര്‍ പി.കെ.അബൂബക്കര്‍ ഹാജി, കെ.പി.സി.സി അംഗം ഗോപപ്രതാപന്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
ഗുരുവായൂര്‍ പ്രസ് ഫോറം അക്രമത്തില്‍ പ്രതിഷേധിച്ചു. വൈസ് പ്രസിഡന്‍റ് വേണു എടക്കഴിയൂര്‍ അധ്യക്ഷത വഹിച്ചു.അക്രമികളെ പിടികൂടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്‍റ് ആര്‍.രവികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ.റഷീദ്, എ.പി.മുഹമ്മദുണ്ണി, കെ.പി.ഉദയന്‍, ഒ.കെ.ആര്‍.മണികണ്ഠന്‍, പി.ഐ.ലാസര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു. പ്രസിഡന്‍റ് സിന്‍േറാ തോമസ് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍