ഗുരുവായൂര്‍: കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച രാത്രി തൊഴിയൂര്‍ പാടത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറിയാണ് നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടിയത്. ഏറെക്കാലമായി രാത്രി കാലങ്ങളില്‍ ഇവിടെ മാലിന്യം നിക്ഷേപിച്ച് പോകാറുണ്ടായിരുന്നു. രണ്ടുതവണ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചെങ്കിലും വീണ്ടും മാലിന്യം നിക്ഷേപിക്കല്‍ തുടര്‍ന്നു. ഇതത്തേുടര്‍ന്നാണ് രാത്രി നാട്ടുകാര്‍ കാവലിരുന്നത്. നാട്ടുകാരെ കണ്ടതോടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ ടാങ്കര്‍ ലോറിയുടെ മുന്‍ വശത്തെ ചില്ല് അടിച്ചു തകര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍