12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

നഗരഗതാഗതത്തിന് സി.എന്‍.ജി; എന്‍ജി. വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് തയാറാക്കുന്നു

തൃശൂര്‍: പെട്രോള്‍-ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൊതു ഗതാഗതത്തിന് ഇന്ധനമായി കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി) മാത്രം ഉപയോഗിക്കാനുള്ള സാധ്യതയെ പറ്റി ഗവ. എന്‍ജി. കോളജ് മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍ പഠന റിപ്പോര്‍ട്ട് തയാറാക്കുന്നു. മറ്റ് ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലക്കുറവുള്ള സി.എന്‍.ജി തൃശൂരില്‍ പ്രായോഗിക തലത്തില്‍ വിജയമാണെന്ന് കണ്ടതിനാലാണ് സമഗ്രമായ പഠനമെന്ന് മെക്കാനിക്കല്‍ എന്‍ജി. വിഭാഗം മേധാവി പ്രഫ. കെ. വര്‍ഗീസ് ജോബ്, മെക്കാനിക്കല്‍ എന്‍ജി. അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. സി.പി. സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ജി. കോളജില്‍ ആരംഭിച്ച ‘ദ്യുതി’ മേളയുടെ ഭാഗമായി 28 മുതല്‍ 30 വരെ തീയതികളില്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന തൃശൂര്‍ മോട്ടോര്‍ ഷോയോടനുബന്ധിച്ച ശില്‍പശാലയാണ് പഠന റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുക. ഹരിത സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകളെക്കുറിച്ചാണ് ശില്‍പശാല പ്രധാനമായും ചര്‍ച്ച ചെയ്യുക. തുടര്‍ന്ന് ഒരാഴ്ചക്കകം കോര്‍പറേഷന്‍ അധികൃതര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പരിപാടി. ശില്‍പശാലയുടെ ആശയം വിളംബരം ചെയ്തുള്ള സൈക്കിള്‍റാലി സെപ്റ്റംബര്‍ 24ന് നഗരത്തില്‍ നടത്തും.
വാഹന സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകളെപ്പറ്റി അറിവ് പകരുന്ന മോട്ടോര്‍ ഷോയില്‍ ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ വാഹനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. വാഹന പ്രേമികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തുന്നുണ്ട്. മോട്ടോര്‍ ഷോ വക്താവ് സി.വി. മന്‍മോഹന്‍, സ്പീക്ക് ഗ്രീന്‍ വിഭാഗം മേധാവി മാത്യൂസ് പോളി, ചീഫ് കോഓഡിനേറ്റര്‍ വി.ജെ. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com