പുത്തനത്താണി: വ്യക്തികളുടെ മാര്‍ഗഭ്രംശം പെരുപ്പിച്ച് മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി. സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി കെ.എന്‍.എം ജില്ലാ കമ്മിറ്റി പുത്തനത്താണിയില്‍ സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും പുതിയ ഭാവത്തില്‍ സമൂഹത്തില്‍ സമ്മിതി നേടുന്നത് കരുതിയിരിക്കണം. മന്ത്രവും തന്ത്രവും മാരണ ചികിത്സയും മതത്തിന്‍െറയും ശാസ്ത്രത്തിന്‍െറയും മറവില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത വേണം. മതം പഠിപ്പിക്കാത്ത ആരാധനകളും ആചാരങ്ങളും മനുഷ്യരെ ദുഷിപ്പിക്കുകയും മാനവിക മുല്യങ്ങളെ തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് കെ.സി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പി.കെ. അഹമ്മദലി മദനി, എം. അബ്ദുറഹ്മാന്‍ സലഫി, ഹനീഫ് കായക്കൊടി, അനസ് മൗലവി, എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, അബ്ദുല്‍ ശുക്കൂര്‍ സ്വലാഹി, എന്‍.കെ. സിദ്ദീഖ് അന്‍സാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍ സ്വാഗതവും എം. മുഹമ്മദ്കുട്ടി മുന്‍ഷി നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍