കോഴിക്കോട്: പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, പ്രതിമാസം അഞ്ചു ലക്ഷത്തിന് താഴെ വരുമാനമുള്ള 400ലധികം മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനുള്ള സപൈ്ളകോ സര്‍ക്കുലര്‍ പിന്‍വലിക്കുക, യോഗ്യത നേടിയ ജീവനക്കാര്‍ക്ക് ഉടന്‍ പ്രമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപൈ്ളകോ ജീവനക്കാര്‍ മൂന്നിന് പണിമുടക്കി ധര്‍ണ നടത്തും.
കേരള സ്റ്റേറ്റ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ (സി.ഐ.ടി.യു) സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സപൈ്ളകോ എംപ്ളോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍.എ. മണി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ സെക്രട്ടറി സി.കെ. ശൈലേഷ്കുമാര്‍, കെ.വി. ഉണ്ണികൃഷ്ണന്‍, പി.വി. സിജി, പി.കെ. ജയകുമാര്‍, കെ. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍