മാനന്തവാടി: ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന അക്ഷയവിദ്യാലയം പരിപാടിയുടെ രണ്ടാംഘട്ട ബോധവത്കരണം ആരംഭിക്കുന്നു.
കഴിഞ്ഞ മാസമാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിലൂടെ രക്ഷിതാക്കളിലും സമൂഹത്തിലും ക്ഷയരോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ ഒമ്പതാം ക്ളാസിലെയും പ്ളസ്വണ്‍ ക്ളാസുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് ബോധവത്കരണം.
സ്കൂളിലെ ഒരു അധ്യാപകന്‍ നോഡല്‍ ഓഫിസറും ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ഇവര്‍ക്കുള്ള ബോധവത്കരണ ക്ളാസുകള്‍ മാനന്തവാടി, ബത്തേരി ബ്ളോക്കുകളില്‍ നടന്നു. ബാക്കി രണ്ട് ബ്ളോക്കിലും ഉടന്‍ നടക്കും.
ആദ്യഘട്ടത്തില്‍ ക്ഷയരോഗം എന്ത്, എങ്ങനെ മാറ്റാം തുടങ്ങിയവ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു.
രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അക്ഷയഭവനം ചോദ്യാവലി നല്‍കും. ക്ഷയരോഗ ലക്ഷണങ്ങള്‍ തുടങ്ങി 12 ചോദ്യങ്ങളാണ് ഇതിലുണ്ടാവുക. ഈ ചോദ്യാവലി വീടുകളില്‍ കൊണ്ടുപോയി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പൂരിപ്പിച്ച് തിരിച്ചേല്‍പ്പിക്കണം. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ക്ളാസുകള്‍ നല്‍കും.
പിന്നീട് മുന്‍കൂട്ടി കൊടുത്ത അതേ ചോദ്യാവലി ഒന്നുകൂടി നല്‍കി പൂരിപ്പിച്ച ്തിരികെ വാങ്ങും. ക്വിസ്, പോസ്റ്റര്‍ രചനാ മത്സരം എന്നിവ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍