സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി സബ്ജില്ലാ ഗെയിംസ് സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ മീനങ്ങാടി ശ്രീകണ്ഠ ഗൗഡ സ്റ്റേഡിയത്തിലും സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടിലുമായി നടക്കും.
17 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 25, 26 തീയതികളില്‍ മീനങ്ങാടിയിലും 16 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടിലും നടക്കും.
19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 28, 29 തീയതികളില്‍ മീനങ്ങാടിയിലും 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടിലുമാണ്.
ടീമുകള്‍ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുമായി രാവിലെ ഒമ്പതു മണിക്ക് മുമ്പ് എത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍