അബൂദബി: ഉപയോഗിച്ച ടയര്‍ വീണ്ടും വില്‍പന നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക കാര്യ മന്ത്രാലയം പിഴയിട്ടു. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന ആളുകള്‍ക്ക് കഴിഞ്ഞ ജൂണില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. സമയപരിധി ഈ മാസം ഒന്നിന് അവസാനിച്ചതോടെയാണ് അധികൃതര്‍ പരിശോധന തുടങ്ങിയത്. ടയറുകള്‍ പൊട്ടിയുള്ള അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.
മിക്ക സ്ഥാപനങ്ങളും നിയമം പാലിക്കാത്തതാണ് നടപടി കൈക്കൊള്ളാന്‍ കാരണമെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം സായിദ് അല്‍ നുഹൈമി പറഞ്ഞു.
ടയര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന വാഹനാപകടങ്ങളില്‍ യു.എ.ഇയില്‍ ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനിടെ മരിച്ചത് 20 പേരാണ്. 151 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര വകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗുണമേന്മ കുറഞ്ഞ ടയര്‍ ഉപയോഗിക്കല്‍, ടയറുകളിലെ വായുവിന്‍െറ അളവ് കുറയല്‍, വാഹനങ്ങളില്‍ അമിത ഭാരം കയറ്റല്‍, അമിത വേഗം, കൂട്ടിമുട്ടല്‍, ഈര്‍പ്പം കൂടിയതോ അമിത മര്‍ദമുള്ളതോ ആയ കാലാവസ്ഥകളില്‍ സംരക്ഷിക്കല്‍, ചൂടുള്ള കാലാവസ്ഥ എന്നിവയാണ് പ്രധാനമായും ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. ടയറുകള്‍ നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിച്ചതാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം, മോശം ടയറുകള്‍ കാരണമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ‘ടയറുകളുടെ ആരോഗ്യം’ എന്ന പേരില്‍ നടത്തുന്ന ടയര്‍ സുരക്ഷാ കാമ്പയിന്‍ ദുബൈയില്‍ പുരോഗമിക്കുന്നുമുണ്ട്.
അതിനിടെ, കച്ചവട സ്ഥാപനങ്ങള്‍ ചില ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി ഉപഭോക്താക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം സായിദ് അല്‍ നുഹൈമി പറഞ്ഞു. പാല്‍, ഇറച്ചി, മുട്ട തുടങ്ങിയവക്കാണ് വില കൂട്ടി വില്‍ക്കുന്നത്. ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില റസ്റ്റോറന്‍റുകളും അനുമതിയില്ലാതെ വിലവര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധികൃതര്‍ നടത്തുന്ന പരിശോധനയില്‍ ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതായി തെളിഞ്ഞാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്നും മറ്റ് നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും ഡയറക്ടര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍